അഫ്ഗാനിൽ കുഴിബോംബ് പൊട്ടി 9 കുട്ടികൾ മരിച്ചു

Tuesday 02 April 2024 6:56 AM IST

കാബൂൾ: തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് 9 കുട്ടികൾക്ക് ദാരുണാന്ത്യം. ഖാൻസി പ്രവിശ്യയിലെ ഗേരു ജില്ലയിൽ ഞായറാഴ്ചയായിരുന്നു സംഭവം. നാലിനും പത്തിനും ഇടയിൽ പ്രായമുള്ളവരാണ് ഒൻപതുപേരും. കളിക്കുന്നതിനിടെ അബദ്ധത്തിൽ ബോംബിൽ ചവിട്ടിയതാണ് സ്ഫോടന കാരണം. സോവിയറ്റ് അധിനിവേശകാലത്ത് ഉപേക്ഷിക്കപ്പെട്ടതാണ് ബോംബെന്ന് കരുതുന്നു. ദശാബ്ദങ്ങൾ പഴക്കമുള്ള കുഴിബോംബുകളും ഗ്രനേഡുകളും അഫ്ഗാന്റെ വിവിധ പ്രദേശങ്ങളിൽ പൊട്ടാതെ മറഞ്ഞുകിടക്കുന്നുണ്ട്.

Advertisement
Advertisement