പ്രവാസി ലീഗ് എക്സിക്യൂട്ടീവ് മീറ്റ്

Tuesday 02 April 2024 9:51 PM IST

കണ്ണൂർ : പ്രവാസി ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിനടത്തിയ എക്സിക്യൂട്ടീവ് മീറ്റും ഇഫ്താർ സംഗമവും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഭരണഘടനാനുസൃതമായി രാജ്യം ജനാധിപത്യ മതേതര മൂല്യങ്ങളിൽ ഊന്നി മുന്നോട്ട് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് നാടൊന്നാകെ കൈകോർക്കുമ്പോൾ പ്രവാസി സമൂഹവും. സുസജ്ജരാവണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ഇന്ത്യാ മുന്നണി അധികാരത്തിലെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി പി.വി അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂർ മുഖ്യപ്രഭാഷണം നടത്തി.

Advertisement
Advertisement