റിമയെപ്പോലെ തന്നെ ഹോട്ട് ലുക്കിൽ കേക്കും; നാൽപ്പതാം ജന്മദിനം വിപുലമായി ആഘോഷിച്ച് നടി

Wednesday 03 April 2024 11:28 AM IST

താരങ്ങളുടെ വിവാഹവും, ജന്മദിനാഘോഷവും ഫോട്ടോഷൂട്ടുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയ താരം റിമ കല്ലിങ്കലിന്റെ ജന്മദിനം. പിറന്നാളാഘോഷത്തിന്റെ വീഡ‌ിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നടിയുടെ നാൽപ്പതാം പിറന്നാളായിരുന്നു. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു റിമ ജന്മദിനം ആഘോഷിച്ചത്. നടി അന്ന ബെൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. റിമ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഗോൾഡൻ നിറത്തിലുള്ള ഗൗണും ഷൂവുമാണ്ന നടി ധരിച്ചത്. റിമയുടെ സുഹൃത്ത് ദിയ ജോണാണ് ഗൗൺ ഡിസൈൻ ചെയ്തത്. ഹോട്ട് ലുക്കിലുള്ള കേക്കായിരുന്നു ആഘോഷ രാവിന്റെ പ്രധാന ഹൈലൈറ്റ്. ടൊവിനോ തോമസ് - ആഷിഖ് അബു കൂട്ടുകെട്ടിലിറങ്ങിയ നീലവെളിച്ചമാണ് റിമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.