അംഗീകൃത ഏജന്റുമാർ വഴി നിക്ഷേപിക്കണം

Thursday 04 April 2024 12:00 AM IST

തൃശൂർ: പോസ്റ്റ് ഓഫീസ് ആർ.ഡി ലഘു സമ്പാദ്യപദ്ധതിയിൽ അംഗീകൃത ഏജന്റുമാർ മുഖേനയോ നിക്ഷേപകർ നേരിട്ടോ നിക്ഷേപം നടത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ. ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ തുക നൽകിയ ഉടൻ ഇൻവെസ്റ്റേഴ്‌സ് കാർഡിൽ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങണം. എന്നാൽ നിക്ഷേപം നൽകിയ തുക പോസ്റ്റോഫീസിൽ അടച്ചതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാൽ എല്ലാ മാസവും തുക നൽകുന്നതിന് മുമ്പ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരിശോധിച്ച് ഉറപ്പാക്കണം.

Advertisement
Advertisement