ടൊറന്റോ മേളയിൽ മികച്ച നടൻ വിഭാഗത്തിൽ സിദ്ധാൻഷു

Thursday 04 April 2024 6:00 AM IST
 


കാനഡയിലെ ടൊറന്റോ ഇന്റർനാഷണൽ നോളിവുഡ് ഫിലിം ഫെസ്റ്റിവലിൽ ഒഴുകി ഒഴുകി ഒഴുകി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സിദ്ധാൻഷു സഞ്ജീവ് ശിവന് "മികച്ച നടൻ" വിഭാഗത്തിൽ അന്താരാഷ്ട്ര നാമനിർദ്ദേശം . ആദ്യ നാമനിർദേശമാണ്. ടൊറന്റോയിലേക്ക് സിദ്ധാൻഷുവിനെ ക്ഷണിച്ചിട്ടുണ്ട്. സിദ്ധാൻഷുവിന്റെ അച്ഛൻ സഞ്ജീവ് ശിവൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ജപ്പാൻഅന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്ത അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ മോസ് കോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ചിത്രം പ്രദ|ർശിപ്പിച്ചിട്ടുണ്ട്. പ്രശസ്തമായ ശിവൻ കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ടതാണ് സിദ്ധാൻഷു.തിരുവനന്തപുരം ശ്രീകാര്യം ലയോള സ്കൂൾ ഒൻപതാംക്ളാസ് വിദ്യാർത്ഥിയാണ്. യദു കൃഷ്ണൻ, സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ്, കൊച്ചു പ്രേമൻ, സരിത, അഞ്ജന അപ്പുക്കുട്ടൻ, ദേവു മനോജ്, പൗളി വത്സൻ, സൂര്യകാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സഞ്ജീവ് ശിവൻ, ബീയാർ പ്രസാദ് എന്നിവർ ചേർന്നാണ് തിരക്കഥ. ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് സംഗീത സംവിധാനം. ഒാസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ദേശീയ അവാർഡ് ജേതാവ് ശ്രീകർ പ്രസാദാണ് എഡിറ്റിംഗ്. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിക്കുന്നു. ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ദീപ്തി പിള്ള ശിവൻ ആണ് നിർമ്മാണം.

Advertisement
Advertisement