40ൽ റിമ കല്ലിംഗൽ, വർക്കല ബീച്ചിൽ താരം
മലയാളത്തിന്റെ പ്രിയ താരം റിമ കല്ലിംഗൽ 40-ാം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധനേടുന്നു. ജനുവരിയിൽ ആയിരുന്നു റിമയുടെ പിറന്നാൾ. എന്നാൽ കഴിഞ്ഞ ദിവസമാണ് പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവച്ചത്. പിറന്നാൾ പാർട്ടിക്ക് അന്ന ബെൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിട്ടുണ്ട്. റിമ ധരിച്ച സ്വർണനിറമുള്ള വസ്ത്രം ഡിസൈൻ ചെയ്തത് സുഹൃത്ത് ദിയ ജോണാണ്. സ്വിം സ്യൂട്ടിലുള്ള റിമയുടെ ചിത്രത്തിന് സമാനമായ കേക്കാണ് കൂട്ടുകാർ തയ്യാറാക്കിയിരുന്ന്. ദേശീയ പുരസ്കാരം നേടിയ ബിരിയാണിക്കു ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയറ്റർ ആണ് റിമയുടെ പുതിയ പ്രോജക്ട്. വർക്കലയിൽ തിയറ്ററിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വർക്കല ബീച്ചിൽ ഉല്ലാസ നൗകയിൽനിന്നുള്ള ചിത്രങ്ങളും റിമ പങ്കുവച്ചു. അതേസമയം ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം ആണ് റിമ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.