പല്ലി ചിലക്കുന്ന ശബ്ദം കേട്ടാൽ പണം കൈയിൽ വരുമോ അതോ പേടിക്കണോ? പണ്ഡിതർ നൽകുന്ന സൂചനകൾ ഇങ്ങനെ
വീട്ടിൽ പ്രാണികളെ ഭക്ഷിച്ചും മറ്റും നമുക്കെല്ലാം പൊതുവെ ഉപകാരം ചെയ്യുന്നൊരു ജീവിയാണ് പല്ലി. എന്നാൽ ഗൗളി ശാസ്‌ത്ര പ്രകാരം ഗൗളിയുടെ ശബ്ദം കേൾക്കുന്നത് വിവിധ ദിക്കുകളിലാണെങ്കിൽ ഫലം വ്യത്യസ്‌തമാണ്. ഒപ്പം ആഴ്‌ചയിൽ ഓരോ ദിനവും ഒച്ച കേട്ടാലോ അതും ചില കാര്യങ്ങളെ കുറിക്കുന്ന സൂചനകൾ നൽകുന്നതാണെന്നാണ് വിശ്വാസം. ഗൗളി ശാസ്‌ത്രമനുസരിച്ചുള്ള ശബ്ദം പല നിമിത്തങ്ങളുടെയും സൂചനയാണ്. അവ ഇങ്ങനെയാണ്.
ശരീരത്തിൽ ഇടത് വലത് വശങ്ങളിൽ വീണാലോ തലയിൽ ഇവ വീണാലോ വ്യത്യസ്‌ത ഫലങ്ങളാണ്. കിഴക്ക് ദിക്കിൽ നിന്ന് ഞായർ,തിങ്കൾ, ചൊവ്വ,ബുധൻ ദിവസങ്ങളിൽ ഗൗളിയുടെ ശബ്ദം കേട്ടാൽ ധനലാഭമാണ് ഫലം. വെള്ളിയാഴ്‌ചയാണെങ്കിൽ സന്തോഷവാർത്ത കേൾക്കും. അതേസമയം വ്യാഴം, ശനി ദിവസങ്ങളിൽ മരണവാർത്തയോ, ധനനഷ്‌ടമോ ആകും ഫലമെന്നാണ് ആചാര്യമതം. മുകൾ ഭാഗത്ത് നിന്നാണ് പല്ലിയുടെ ശബ്ദം കേൾക്കുന്നതെങ്കിൽ അത് ഞായറാഴ്‌ചകളിൽ കാര്യവിജയമാണ് സൂചിപ്പിക്കുന്നത്.അതേസമയം താഴെനിന്നാണെങ്കിൽ കാര്യപരാജയമാണ്.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുകളിൽ നിന്ന് ശബ്ദം കേട്ടാൽ യാത്രയെ ആണ് കുറിക്കുന്നത്.ബുധൻ, വ്യാഴം ദിവസങ്ങളിൽ മരണവാർത്ത, കള്ളന്മാരെ പേടി എന്നിവക്ക് സാദ്ധ്യത.എന്നാൽ വെള്ളി, ശനി ദിവസങ്ങളിൽ കാര്യവിജയവും ഇഷ്‌ടകാര്യ പ്രാപ്‌തിയും ഫലമുണ്ടാകും.