തുഷാറിന്റെ കൈയിൽ 23.27 ലക്ഷം രൂപ

Thursday 04 April 2024 1:41 AM IST

കോട്ടയം: കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ കൈവശമുള്ളത് 23.27 ലക്ഷം രൂപ. ഭാര്യയുടെ കൈവശം പണമായി 74,901 രൂപയുമുണ്ട്. എട്ട് വാഹനങ്ങൾ സ്വന്തമായുള്ള തുഷാറിന് 35 പവന്റെ സ്വർണവുമുണ്ട്. ഇവയടക്കം മൊത്തം 6.23 കോടി രൂപയാണ് നിക്ഷേപമൂല്യമെന്നും നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവര സത്യവാങ്മൂലത്തിൽ പറയുന്നു.
സ്വന്തംപേരിലുള്ള കെട്ടിടങ്ങൾക്കും ഭൂമിക്കും 41.98 കോടിയാണ് മൂല്യം. 10.98 കോടിയുടെ ബാദ്ധ്യതയുമുണ്ട്.

ചാ​ഴി​കാ​ട​ന്റെ കൈ​യി​ൽ​
40,000​ ​രൂപ

കോ​ട്ട​യം​:​ ​കോ​ട്ട​യം​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ല​ത്തി​ലെ​ ​എൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​തോ​മ​സ് ​ചാ​ഴി​കാ​ട​ന്റെ​ ​കൈ​യി​ൽ​ ​പ​ണ​മാ​യി​ 40,000​ ​രൂ​പ​യും​ ​ഭാ​ര്യ​യു​ടെ​ ​കൈ​യി​ൽ​ ​പ​ണ​മാ​യി​ 30,000​ ​രൂ​പ​യു​മെ​ന്ന് ​നാ​മ​നി​ർ​ദേ​ശ​ ​പ​ത്രി​ക​യ്ക്കൊ​പ്പം​ ​സ​ത്യ​വാ​ങ്മൂ​ലം.​ ​സ്വ​ർ​ണ​മാ​യും​ ​നി​ക്ഷേ​പ​മാ​യും​ ​ചാ​ഴി​കാ​ട​ന് 50.30​ല​ക്ഷം​രൂ​പ​യും​ ​ഭാ​ര്യ​യ്ക്ക് 50.39​ ​ല​ക്ഷം​ ​രൂ​പ​യും​ ​വി​വി​ധ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളി​ലു​ണ്ട്.
​ ​ഇ​തി​ന് ​പു​റ​മേ​ ​ഇ​രു​വ​രു​ടേ​യും​ ​ജോ​യി​ന്റ് ​അ​ക്കൗ​ണ്ടി​ൽ​ 27.80​ല​ക്ഷം​ ​രൂ​പ​യു​മു​ണ്ട്.​ ​ചാ​ഴി​കാ​ട​ന് ​ആ​റു​ ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​മൂ​ല്യ​മു​ള്ള​ ​ര​ണ്ട് ​കാ​റു​ക​ളും​ 24​ഗ്രാം​ ​സ്വ​ർ​ണ​വു​മു​ണ്ട്.​ ​ഭാ​ര്യ​യ്ക്ക് 476​ഗ്രാം​ ​സ്വ​ർ​ണ​മു​ണ്ട്.​ ​ചാ​ഴി​കാ​ട​ന് 96​ല​ക്ഷ​ത്തി​ന്റെ​ ​ഭൂ​മി​യും​ ​ഇ​രു​വ​രു​ടേ​യും​ ​പേ​രി​ൽ​ 80​ല​ക്ഷ​ത്തി​ന്റെ​ ​വീ​ടും​ ​സ്ഥ​ല​വു​മു​ണ്ടെ​ന്നും​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​പ​റ​യു​ന്നു.

Advertisement
Advertisement