ഗൂഗിൾ പേ ഉള്ളവർ വണ്ടിയിൽ കയറരുത്! ഓട്ടോറിക്ഷ ഡ്രെെവറുടെ ബോർഡ് കണ്ട് അമ്പരന്ന് യുവതി
ചെന്നെെ: ഈ കാലഘട്ടത്തിൽ എവിടെ പോയാലും ആളുകൾ കൂടുതലും ആശ്രയിക്കുന്നത് ഗൂഗിൾ പേ പോലുള്ള ഡിജിറ്റൽ പേയ്മെന്റുകളാണ്. പണം മോഷണം പോകുമോയെന്ന ഭയമില്ലാതെ ആളുകൾക്ക് വളരെ എളുപ്പത്തിൽ പേയ്മെന്റുകൾ നടത്താൻ ഡിജിറ്റൽ സംവിധാനത്തിലൂടെ കഴിയും. ഒട്ടുമിക്ക ഇടങ്ങളിലും ഡിജിറ്റൽ പേയ്മെന്റുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ഇപ്പോഴിതാ ചെന്നെെയിലെ ഒരു ഓട്ടോറിക്ഷ ഡ്രെെവർ ഓട്ടോയിൽ എഴുതിവച്ചിരിക്കുന്ന ബോർഡാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സുവേത ഗുണശേഖരൻ എന്ന യുവതിയാണ് തന്റെ എക്സ് പേജിലൂടെ ഇക്കാര്യം പങ്കുവച്ചത്. 'ജി പേ ഇല്ല, പണമെടുക്കാൻ എടിഎമ്മിൽ നിർത്തില്ല' എന്നാണ് ഡ്രെെവർ ഓട്ടോറിക്ഷയിൽ എഴുതി വച്ചിരുന്നത്.
കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് വിഷയത്തൽ അഭിപ്രായവുമായി രംഗത്തെത്തിയത്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഇല്ലാത്ത ഇത്തരം വാഹനങ്ങളിൽ കയറുന്നത് ഒരു പേടി സ്വപ്നമാണെന്നാണ് ഒരാളുടെ കമന്റ്. എന്നാൽ ഇത്തരം ആളുകൾക്ക് നികുതി അടയ്ക്കുന്നത് ഇഷ്ടമല്ലെന്നും അവർക്ക് കെെയിൽ തന്നെ പണം വേണമെന്നുമാണ് മറ്റൊരാളുടെ കമന്റ്. രാജ്യം വളരുന്നത് അനുസരിച്ച് ഇവർക്കും മാറ്റം വേണമെന്നും പലരും അഭിപ്രായപ്പെടുന്നു. ഇത് വർഷം 2024 ആണെന്നും ലോകം മാറിയെന്നും ചിലർ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.
It was nice knowing y’all pic.twitter.com/7up162bUkq
— No context suvee (@burnt_roti) April 2, 2024