പൊതുനിരീക്ഷകൻ റിഷീരേന്ദ്രകുമാർ എത്തി

Thursday 04 April 2024 9:48 PM IST

കാസർകോട്: കാസർകോട് ലോക് സഭാ മണ്ഡലം പൊതുനിരീക്ഷകൻ (ജനറൽ ഒബ്സർവർ) റിഷീരേന്ദ്ര കുമാർ ജില്ലയിലെത്തി. മുതിർന്ന എ.ഐ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഉത്തർപ്രദേശ് കൃഷി വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയാണ്. ഇന്നലെ രാവിലെ കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി പി.ബിജോയ്, അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര എന്നിവരുമായി അദ്ദേഹംചർച്ച നടത്തി. തുടർന്ന് കാസർകോട് കളക്ടറേറ്റിലെത്തി നാമനിർദ്ദേശപത്രിക സമർപ്പണ നടപടികൾ അദ്ദേഹം നിരീക്ഷിച്ചു.

കളക്ടറേറ്റിലെ ഇലക്ഷൻ കൺട്രോൾ റൂം സന്ദർശിച്ചു. കൺട്രോൾ റൂം നോഡൽ ഓഫീസറും എ.ഡി.എമ്മുമായ കെ.വി.ശ്രുതി, നോഡൽ ഓഫീസർആദിൽ മുഹമ്മദ്, എന്നിവരുമായും കൺട്രോൾ റൂം ജീവനക്കാരുമായും ഒബ്സർവർ സംസാരിച്ചു. ടോൾ ഫ്രീ നമ്പർ 1950ലൂടെ വരുന്ന വിവരങ്ങൾ, സിവിജിൽ ആപ്പിലൂടെ ലഭിക്കുന്ന പരാതികളും പൊതുനിരീക്ഷകൻ ചോദിച്ചറിഞ്ഞു.

Advertisement
Advertisement