കോൺ. വക്താവ് ഗൗരവ് വല്ലഭ് ബി.ജെ.പിയിൽ

Friday 05 April 2024 12:29 AM IST

ന്യൂഡൽഹി: മുൻ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭും ബിഹാർ കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ അനിൽ ശർമ്മയും ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തി ഇരുവരും അം​ഗത്വം സ്വീകരിച്ചു. ഇന്നലെ രാവിലെയാണ് സനാതന ധർമ്മത്തിനെതിരായി മുദ്രാവാക്യം മുഴക്കാൻ തനിക്ക് കഴിയില്ലെന്ന് അറിയിച്ച് ഗൗരവ് വല്ലഭ് പാർട്ടി അം​ഗത്വം രാജിവച്ചത്. മാർച്ച് 31നാണ് അനിൽ ശർമ്മ രാജിവച്ചത്.

യാതൊരു ലക്ഷ്യബോധവുമില്ലാതെയാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് അയച്ച രാജിക്കത്തിൽ ഗൗരവ് വല്ലഭ് വ്യക്തമാക്കി. ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടുകളോടും അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു.

Advertisement
Advertisement