അമേരിക്കയുടെ  വടക്ക് -  കിഴക്കൻ  സംസ്ഥാനങ്ങളിൽ  ഭൂചലനം; റിക്റ്റർ  സ്കെയിലിൽ 4.8  തീവ്രത  രേഖപ്പെടുത്തി

Friday 05 April 2024 9:39 PM IST

വാഷിംഗ്ടൺ: അമേരിക്കയുടെ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം. ന്യൂയോർക്ക്, ന്യൂജേഴ്സി,പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് ഭൂചലനം ഉണ്ടായത്. റിക്റ്റർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂ ജേഴ്സിയിലെ ട്യൂക്‌സ്ബെറി എന്ന സ്ഥലമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ജിയോളജിക്കൽ സർവേ ഭൂചലനം സ്ഥിരീകരിച്ചു. ആളപായമോ, നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരത്തിൽ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. തുടർചലനങ്ങളുടെ സാദ്ധ്യത കണക്കിലെടുത്ത് നൂവാർക്ക്, ജെഎഫ്കെ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താൽകാലികമായി നിർത്തിവച്ചു.