വർഗീയത രാഷ്ട്രീയത്തിലും ഇടപെടുന്നു

Saturday 06 April 2024 1:33 AM IST

തൃശൂർ: രാഷ്ട്രീയത്തിലുൾപ്പെടെ ഇടപെടാൻ കഴിയുന്ന വിധം വർഗീയത അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുകയാണെന്ന് മന്ത്രി കെ.രാജൻ . തൃശൂർ പ്രസ്‌ക്ലബ് ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രസ്‌ക്ലബ് പ്രസിഡന്റ് ഒ.രാധിക അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ സ്‌നേഹ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ടി.എൻ.പ്രതാപൻ എം.പി, കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണൻ, കോർപ്പറേഷൻ കൗൺസിലർ പൂർണിമ സുരേഷ്, സ്വാമി നന്ദാത്മജാനന്ദ, ചേംബർ ഒഫ് കൊമേഴ്‌സ് സെക്രട്ടറി ജിജി ജോർജ്, പത്രപ്രവർത്തക യൂണിയൻ നേതാക്കളായ എം.വി.വിനീത, പോൾ മാത്യു, കെ.ഗിരീഷ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement