ഹിറ്റായി വിളപരിപാലന ശുപാർശ

Saturday 06 April 2024 2:00 AM IST

തൃശൂർ: കാർഷിക സർവകലാശാലയുടെ വിളപരിപാലന ശുപാർശകളടങ്ങിയ 'വിളകൾ 2024' എന്ന പുസ്തകത്തിന് കർഷകർക്കിടയിൽ മികച്ച പ്രതികരണം. ഫെബ്രുവരി 12ന് കൃഷിമന്ത്രി പി.പ്രസാദ് പുറത്തിറക്കിയ പുസ്തകം ഇതിനകം ആയിരത്തോളം കോപ്പികൾ വിറ്റു. പുസ്തകത്തിന്റെ നേരിട്ടുള്ള വിൽപന സർവകലാശാലയിലെ വിൽപനകേന്ദ്രമായ മണ്ണുത്തി അഗ്രിക്കൾച്ചറൽ ടെക്‌നോളജി ഇൻഫർമേഷൻ സെന്റർ, വഴിയും ഓൺലൈൻ വിൽപന ആമസോൺ വഴിയുമാണ്.

കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാന വിളകളുടെ മികച്ച ഇനങ്ങളെക്കുറിച്ചും അതിന്റെ കൃഷിരീതികളും പ്രവർത്തനമാർഗങ്ങളും വളപ്രയോഗവും കീടരോഗ നിയന്ത്രണവും വിശദീകരിക്കുന്നതാണ് ഈ പുസ്തകം. 49 പുതിയ ഇനങ്ങളും 150 പുതിയ ശുപാർശകളും ചേർത്താണ് ഈ പതിപ്പ് പ്രസിദ്ധീകരിച്ചത് .

Advertisement
Advertisement