പുതിയ കൂട്ടുകാരിയോ എന്ന് സോഷ്യൽ മീഡിയ വൃന്ദാവനിൽ, ഗോപി സുന്ദർ
ഗായികയും നർത്തകിയും മോഡലും നടിയുമായ അദ്വൈത പദ്‌മകുമാറിനൊപ്പം ഉത്തർപ്രദേശിലെ വൃന്ദാവനിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളുമായി സംഗീത സംവിധായകൻ ഗോപിസുന്ദർ. പുതിയ കൂട്ടുകാരിയാണോ എന്ന് ഗോപി സുന്ദറിനോട് സോഷ്യൽ മീഡിയ. ഗോപി സുന്ദറിന്റെ സംഗീതത്തിൽ 2022ൽ ഇറങ്ങിയ ഓണപ്പാട്ട് അദ്വൈത പാടിയിട്ടുണ്ട്. മലയാളികൾക്ക് ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ഗോപി സുന്ദർ സമൂഹമാദ്ധ്യമത്തിൽ മിക്കപ്പോഴും നിറയാറുണ്ട്. ആദ്യ ഭാര്യയുമായി ബന്ധം വേർപിരിയുന്നതിനു മുൻപാണ് ഗായിക അഭയ ഹിരൺമയിയും ലിവിങ് ടുഗെതർ റിലേഷൻഷിപ്പ് . അഭയയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതുമെല്ലാം സമൂഹമാദ്ധ്യമത്തിലൂടെ ആരാധകർ അറിഞ്ഞതാണ്. അമൃതയുമായി വേർപിരിഞ്ഞു എന്ന തരത്തിൽ പിന്നീട് വാർത്തകൾ വന്നു. തുടർന്ന് ഏറെ ട്രോളുകളും വിമർശനങ്ങളും ഗോപി സുന്ദറിന് നേരിടേണ്ടി വന്നു. കുറച്ചുനാൾ മുൻപ് പ്രിയ നായർ എന്ന പെൺകുട്ടിക്ക് ഒപ്പവും ഗോപി സുന്ദറുടെ ചിത്രം വന്നപ്പോഴും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.