റംസാൻ സംഗമം

Sunday 07 April 2024 12:41 AM IST

ആലപ്പുഴ : കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ ജില്ലാ കമ്മറ്റിയുടെ റംസാൻ സംഗമവും അഡ്വ. പൂക്കുഞ്ഞ് അനുസ്മരണവും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളും ചേർന്ന് സമ്പന്നമാക്കിയ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം പവിത്രമായി സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് തൈക്കൽ സത്താർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കമാൽ എം.മാക്കിയിൽ, ഡോ. എ. ജഹാംഗീർ, എ.എം. നസീർ, നസീർ പുന്നയ്ക്കൽ, ഷാക്കിർ ദാരിമി, പി.എ.ഷിഹാബുദീൻ മുസിലിയാർ, സിറാജുദ്ദീൻ ഫൈസി , സലാം ചാത്തനാട്, ടി.എച്ച്.എം. ഹസൻ, സി.എ. സലീം, പി.എസ്.എം. അഷറഫ്, സി.ഐ. പരീത് എന്നിവർ പ്രസംഗിച്ചു

Advertisement
Advertisement