നാ­​ല് മു­​ത​ല്‍ ആ­​റ് ല­​ക്ഷം രൂപ വരെ, കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് റെയ്ഡ്; മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

Saturday 06 April 2024 10:01 PM IST

ന്യൂഡൽഹി: കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് സിബിഐ നടത്തിയ റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഏഴ് സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്.

ആ­​റ് ഡ​ൽഹി സ്വ­​ദേ­​ശി­​ക​ളും ഹ­​രി​യാ­​ന സ്വ­​ദേ­​ശി​യാ­​യ ഒ­​രാ­​ളു­​മാ­​ണ് പി­​ടി­​യി­​ലാ­​യ­​ത്. നവജാത ശിശുക്കളെ വാങ്ങി മറിച്ച് വിൽക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. നാ­​ല് മു­​ത​ല്‍ ആ­​റ് ല­​ക്ഷം രൂപ വരെയാണ് ഒരു കുഞ്ഞിന് വാങ്ങുന്നത്. കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സമൂഹ മാദ്ധ്യങ്ങൾ കേന്ദ്രീകരിച്ചാണ് കുട്ടിക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.സമൂഹ മാദ്ധ്യമങ്ങൾ വഴി ആവശ്യക്കാരെന്ന് പറഞ്ഞാണ് സിബിഐ സംഘം റാക്കറ്റുകളെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ മാസം മാത്രം പത്ത് കൂട്ടികളെയാണ് പ്രതികൾ കടത്തിയത്.