പൊലീസുകാരനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

Sunday 07 April 2024 1:32 AM IST

കോട്ടയം : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ജീവനക്കാരുമായുണ്ടായ വാക്കുതർക്കം തടയാനെത്തിയ പൊലീസിനെ ആക്രമിച്ച കുറിച്ചി എണ്ണയ്ക്കാച്ചിറക്കുളം ഭാഗത്ത് പാറശ്ശേരിയിൽ വീട്ടിൽ ബിനീഷിനെ (37) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ബസ് സ്റ്റാൻഡിലെ പാർക്കിംഗിൽ ബസ് ജീവനക്കാരുമായി വാക്ക് തർക്കവും, പിടിവലി തടയുന്നതിനിടെയാണ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ചത്.സ്ഥലത്ത് ഭീകരാന്തരിക്ഷം സൃഷ്ടിച്ച ഇയാളെ കൂടുതൽ പൊലീസെത്തിയാണ് കീഴടക്കിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീകുമാർ, എസ്.ഐ മാരായ റിൻസ് എംതോമസ്, കുര്യൻ കെ.കെ, സിജു കെ.സൈമൺ, സി.പി.ഒമാരായ രഞ്ജിത്ത്.ജി, തോമസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.

Advertisement
Advertisement