തൃക്കരിപ്പൂരിൽ വോട്ടഭ്യർത്ഥിച്ച് എം.വി.ബാലകൃഷ്ണൻ

Saturday 06 April 2024 10:31 PM IST

തൃക്കരിപ്പൂർ:കാസർകോട്‌ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർഥി എം.വി.ബാലകൃഷ്‌ണൻ ഇന്നലെ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിലായിരുന്നു. വൈക്കത്ത് വച്ച് സ്ഥാനാർത്ഥിയെവാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

നിരവധി പേരാണ് ഇവിടെ സ്ഥാനാർത്ഥിയെ കാത്തുനിന്നത്. വോട്ടഭ്യർത്ഥനയ്ക്ക് ശേഷം അടുത്ത സ്വീകരണ സ്ഥലമായ തലിച്ചാലം വായനശാല പരിസരത്തേക്ക്.ഒളവറ മുണ്ട്യ പരിസരം, മാടക്കാൽ എന്നിവിടങ്ങളിലും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിക്കാനെത്തി.

തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ കുന്നുംകൈയിൽ നിന്നുമാണ്‌ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. ഇവിടെ നിന്ന് നർക്കിലക്കാട്‌, കൊല്ലാട, ബഡൂർ, പള്ളിപ്പാറ, ചെറിയാക്കര, പാലത്തേര, ഓലാട്ട്‌, വെള്ളച്ചാൽ, വറക്കോട്ട്‌ വയൽ, തെക്കേ മാണിയാട്ട്‌ അനശ്വര ക്ലബ്ബ്‌ പരിസരം, , ഉദിനൂർ സെൻട്രൽ,മാവിലാകടപ്പുറം പാലം പരിസരം, ഓരി അമ്പല പരിസരം, വിവി നഗർ, കുണ്ടുപടന്ന, കടിഞ്ഞിമൂല, പടിഞ്ഞാറ്റം കൊഴുവൽ ഭണ്ഡാരപ്പുര പരിസരം, ചിറപ്പുറം വായനശാലാ പരിസരം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക്‌ ശേഷം ചാത്തമത്തായിരുന്നു സമാപനം.

വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ്‌ നേതാക്കളായ എം.രാജഗോപാലൻ എം.എൽ.എ, ടി.വി.ബാലകൃഷ്ണൻ, വി.വി.കൃഷ്ണൻ ,എം.മനു, പി.വി.തമ്പാൻ, സാബു അബ്രഹാം, കെ.വി.ജനാർദനൻ, സി ജെ സജിത്ത്‌, പി ഭാർഗവി, സുരേഷ്‌ പുതിയടത്ത്‌, പി.വിജയകുമാർ, പി.കമലാക്ഷൻ, രതീഷ്‌ പുതിയപുരയിൽ, എ.ജി.ബഷീർ, കെ.ശകുന്തള, പി.കുഞ്ഞിക്കണ്ണൻ, കുര്യാക്കോസ്‌ പ്ലാപ്പറമ്പിൽ, സി ബാലൻ, മുകേഷ്‌ ബാലകൃഷ്‌ണൻ, എൻ.സുകുമാരൻ, കെ.എം. ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement