രാമായണം സീരിയൽ പുനഃസംപ്രേഷണം

Sunday 07 April 2024 12:01 AM IST

ന്യൂഡൽഹി: ദൂരദർശൻ നാഷണൽ ചാനലിൽ രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിന്റെ പുനഃസംപ്രേഷണം. വെള്ളിയാഴ്‌ച വൈകിട്ട് മുതൽ ആരംഭിച്ച പുനഃസംപ്രേഷണം ദിവസത്തിൽ രണ്ടു തവണയാണ്. വൈകിട്ട് ആറു മുതൽ ഏഴ് വരെ കാണിക്കുന്ന അദ്ധ്യായം തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 12 മുതൽ ഒന്ന് വരെ വീണ്ടും സംപ്രേഷണം ചെയ്യും. ശ്രീരാമനായി വേഷമിട്ട അരുൺ ഗോവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി ഉത്തർപ്രദേശിലെ മീറ്ററ് മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്.

Advertisement
Advertisement