തൃശൂരിലെ സ്ത്രീജനങ്ങൾ നിശ്ചയിക്കും വിജയിയെ

Sunday 07 April 2024 12:55 AM IST

തൃശൂർ: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെ, ജില്ലയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും സ്ത്രീജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ വിജയത്തിൽ നിർണ്ണായകമാകും. എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാരേക്കാൾ നാൽപ്പതിനായിരത്തിലേറെ വോട്ടുകളുമായി സ്ത്രീകളാണ് മുന്നിൽ.

തൃശൂരിൽ ആകെയുള്ള 14,83,055 വോട്ടിൽ 66,401 ഭൂരിപക്ഷത്തോടെ സ്ത്രീ വോട്ടുകൾ മുന്നിലാണ്. 7,08,317 പുരുഷ വോട്ടർമാരുള്ള മണ്ഡലത്തിൽ 20 ട്രാൻസ്‌ജെൻഡറുകളുമുണ്ട്. തൃശൂർ പാലക്കാട് ജില്ലകളിലെ നിയമ സഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ആലത്തൂരിൽ 13,37,496 വോട്ടർമാരും തൃശൂർ-എറണാകുളം ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ചാലക്കുടിയിൽ 13,10,529 വോട്ടർമാരുമുണ്ട്. രണ്ട് മണ്ഡലങ്ങളിലും 40,610, 41,814 എന്നിങ്ങനെ ഭൂരിപക്ഷവുമായി ബഹുദൂരം മുന്നിലാണ് സ്ത്രീ വോട്ടർമാർ. മൂന്ന് മണ്ഡലങ്ങളിലും നിർണായകം സ്ത്രീ വോട്ടർമാരുടെ നിലപാടുകളാണ്.

കൂടുതൽ മണലൂരിൽ


തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ കൂടുതൽ വോട്ടർമാരുള്ളത് മണലൂർ നിയോജക മണ്ഡലത്തിലാണ്. 2,28,706 വോട്ടർമാർ. കുറവ് തൃശൂരിൽ 1,89,245 വോട്ടർമാർ.

ആലത്തൂരിൽ ജില്ലയിലെ വോട്ടർമാർ

വടക്കാഞ്ചേരി 2,17,221

ചേലക്കര 2,02,283
കുന്നംകുളം 2,00,196

ചാലക്കുടിയിൽ ജില്ലയിലെ വോട്ടർമാർ


കയ്പ്പമംഗലം 1,77,825
ചാലക്കുടി 1,94,149
കൊടുങ്ങല്ലൂർ 1,92,501.

സ്ത്രീഹിതം ജനഹിതം

ആലത്തൂർ 13,37,496
പുരുഷന്മാർ 6,48,437
സ്ത്രീകൾ 6,89,047

ചാലക്കുടി 13,10,529
പുരുഷന്മാർ 6,34,347
സ്ത്രീകൾ 6,76,161

പ്രവാസി വോട്ടർമാർ 4018

Advertisement
Advertisement