റഷ്യയിൽ ഡാം തകർന്നു

Sunday 07 April 2024 7:23 AM IST

മോസ്‌കോ: തെക്കു- പടിഞ്ഞാറൻ റഷ്യയിലെ ഓർസ്‌ക് നഗരത്തിൽ ഡാം തകർന്ന് കനത്ത നാശനഷ്ടം. നഗരം സ്ഥിതി ചെയ്യുന്ന കസഖ്‌സ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഓറെൻബർഗ് ഒബ്ലാസ്റ്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ഡാം തകർന്നത്. മഞ്ഞുരുകി യുറാൽ നദിയിലെ ജലം പെട്ടെന്ന് ക്രമാതീതമായി ഉയർന്നതാണ് ഡാമിന്റെ തകർച്ചയിലേക്ക് നയിച്ചത്. 10,000 പേർ വെള്ളപ്പൊക്ക ബാധിത മേഖലയിലാണുള്ളത്. വെള്ളപ്പൊക്കത്തെ തുടർന്ന് മൂന്ന് പേർ മരിച്ചെന്ന് റിപ്പോർട്ടുണ്ട്. 2,500 ലേറെ വീടുകളിൽ വെള്ളം കയറി. നാലായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. മോസ്കോയിൽ നിന്ന് 1,800 കിലോമീറ്റർ അകലെ തെക്കു കിഴക്കൻ മേഖലയിലാണ് ഓർസ്ക്.

Advertisement
Advertisement