പകർച്ചവ്യാധി മുന്നൊരുക്ക ശിൽപ്പശാല

Monday 08 April 2024 9:52 PM IST

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെയും ഉടുന്തുന്തല കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ മുന്നൊരുക്കത്തിനായി പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു.പൊതുസ്ഥല , മാലിന്യനിർമാർജനം, വാർഡുതല ആരോഗ്യ ശുചിത്വ സമിതി പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള രൂപരേഖ . തയ്യാറാക്കി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ,ജനപ്രതിനിധികളായ ഇ. ശശിധരൻ,ഫായിസ് ബീരിച്ചേരി,എം.ഷൈമ ,രജീഷ് ബാബു എന്നിവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അരവിന്ദാക്ഷൻ, വി.ഇ.ഒ. പ്രസൂൺ എന്നിവർ പദ്ധതികൾ വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.ഇ.ശിവകുമാർ ,വി.കെ.പ്രകാശൻ എന്നിവർ ബോധവൽക്കരണ ക്ലാസ്സെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജയറാം സ്വാഗതം പറഞ്ഞു. ആരോഗ്യ പ്രവർത്തകരായ ടി.വി.മിനി , കെ.വി.രാധ , എം.അഞ്ജന,ശരണ്യ,കെ.നീതു,സചിന എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement