ബാസ്‌കറ്റ്‌ ബാൾ ലീഗിന് തുടക്കം

Tuesday 09 April 2024 1:48 AM IST

ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ബാബു ജെ. പുന്നൂരാൻ മെമ്മോറിയൽ ആലപ്പുഴ ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് നഗരചത്വരത്തിൽ തുടക്കമായി. കിഡ്സ്, സബ് ജൂണിയർ, യൂത്ത്, ജൂണിയർ വിഭാഗങ്ങളിൽ 11 വരെയാണ് മത്സരങ്ങൾ.

ബി.എഫ്‌.ഐ ചീഫ് കോച്ച് വെസെലിൻ മാറ്റിക് ഉദ്ഘാടനം നിർവഹിച്ചു. ജേക്കബ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ജെ.സണ്ണി മുഖ്യാതിഥിയായി. റോണി മാത്യു, ഡോ. പ്രിൻസ് കെ. മറ്റം, ജോൺ ജോർജ്, ബിബു ബി. പുന്നൂരാൻ എന്നിവർ പ്രസംഗിച്ചു. ബി.സുബാഷ്, ജോസ് സേവ്യർ, തോമസ് മത്തായി കരിക്കംപള്ളിൽ, സെൻ കല്ലുപുര തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement