കൊച്ചുപ്രേമൻ അനുസ്മരണം

Tuesday 09 April 2024 1:35 AM IST

ആറ്റിങ്ങൽ :കൊച്ചുപ്രേമൻ സ്മാരക സൗഹൃദസമിതി യുടെ ആഭിമുഖ്യത്തിൽ നടൻ കൊച്ചുപ്രേമൻ അനുസ്മരണവും സൗഹൃദ സമിതി ഏർപ്പെടുത്തിയ കൊച്ചുപ്രേമൻ പുരസ്കാര സമർപ്പണവും ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സമ്മേളനം ഉദ്‌ഘാടനം ചെയ്തു.മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉദയൻ കലാ നികേതൻ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കുന്നുംപുറത്തിന് ചലച്ചിത്ര സീരിയൽ നടി ഗിരിജ പ്രേമൻ കൊച്ചുപ്രേമൻ പുരസ്‌കാരം സമർപ്പിച്ചു.വിദ്യാഭ്യാസ അവാർഡുകൾ പോസ്കോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എം.മുഹസിനും കലാപ്രതിഭാപുരസ്കാരം തിരക്കഥാ കൃത്ത് ഡോ.ജി.കിഷോറും വിതരണം ചെയ്തു.വക്കം ഷക്കീർ,ഡോ .ഹരികൃഷ്ണൻ ,ശരത് ബാബു, ബി.എസ്.സജിതൻ എന്നിവർസംസാരിച്ചു.രമ്യമോൾ സ്വാഗതവും പി.അനി നന്ദിയും
പറഞ്ഞു.

Advertisement
Advertisement