പുസ്തക പ്രകാശനം

Wednesday 10 April 2024 3:51 AM IST

കല്ലമ്പലം: കരവാരം സ്വദേശി ഷീന പുല്ലുതോട്ടം രചിച്ച 'മിഴിനീർ പൂവുകൾ' എന്ന കവിതാ സമാഹാരം കവി പകൽക്കുറി വിശ്വൻ പ്രകാശനം ചെയ്തു.ചടങ്ങിൽ സാജൻ കവലയൂർ അദ്ധ്യക്ഷനായി.വർക്കല ഗോപാലകൃഷ്ണൻ,എസ്.കുമാരി,ജി.ശിവപ്രസാദ്,വിജയൻ പാലാഴി,കരവാരം രാമചന്ദ്രൻ,ബിനു വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.മഹാ മലയാളം സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.തുടർന്ന് കവിയരങ്ങ് നടന്നു.

Advertisement
Advertisement