അനി​ൽ ആന്റണി​ കൈക്കൂലി വാങ്ങിയെന്ന് ദല്ലാൾ നന്ദകുമാർ

Wednesday 10 April 2024 1:22 AM IST

കൊച്ചി: എ.കെ. ആന്റണി​യുടെ മകനും പത്തനംതി​ട്ടയി​ലെ എൻ.ഡി.എ സ്ഥാനാർത്ഥി​യുമായ അനി​ൽ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ദല്ലാൾ ടി​.ജി​. നന്ദകുമാർ ആരോപിച്ചു.2013 ഏപ്രിലിൽ യു.പി​.എ സർക്കാരി​ന്റെ കാലത്ത് സുഹൃത്തി​നെ കേരള ഹൈക്കോടതി​യി​ലെ സി.ബി.ഐ സ്റ്റാൻഡിംഗ് കോൺസലായി​ നിയമി​ക്കാമെന്ന് പറഞ്ഞാണ് തന്റെ കൈയിൽ നിന്ന് അനിൽ പണം വാങ്ങിയത്. പക്ഷേ കാര്യം നടന്നി​ല്ല. എൻ.ഡി​.എ സർക്കാർ അധി​കാരമേറ്റ ശേഷമാണ് പണം തി​രി​കെ ലഭി​ച്ചത്. പി​.ടി​. തോമസി​നും പി​.ജെ. കുര്യനും ഇക്കാര്യം അറി​യാം. അനി​ൽ നി​ഷേധി​ച്ചാൽ തെളിവ് പുറത്തുവി​ടുമെന്നും നന്ദകുമാർ പറഞ്ഞു.

 കൈ​ക്കൂ​ലി​ക്ക് തെ​ളി​വെ​വി​ടെ: അ​നി​ൽ​ ​ആ​ന്റ​ണി

താ​ൻ​ 25​ ​ല​ക്ഷം​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യെ​ന്ന​ ​ദ​ല്ലാ​ൾ​ ​ന​ന്ദ​കു​മാ​റി​ന്റെ​ ​ആ​രോ​പ​ണ​ത്തി​ൽ​ ​തെ​ളി​വു​ക​ൾ​ ​പു​റ​ത്തു​വി​ടാ​ൻ​ ​വെ​ല്ലു​വി​ളി​ച്ച് ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​നി​ൽ​ ​ആ​ന്റ​ണി.​ ​ന​ന്ദ​കു​മാ​റി​നെ​ ​ഒ​ന്നു​ര​ണ്ട് ​ത​വ​ണ​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​ന​ന്ദ​കു​മാ​ർ​ ​ചി​ല​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​ന​ട​ക്കി​ല്ലെ​ന്നു​ ​പ​റ​ഞ്ഞ് ​മ​ട​ക്കി.​ ​ശ​ല്യം​ ​സ​ഹി​ക്ക​വ​യ്യാ​തെ​ ​ന​മ്പ​രു​ക​ൾ​ ​ബ്ലോ​ക്ക് ​ചെ​യ്തു.​ ​എ​ന്നെ​ ​ക​രി​വാ​രി​ത്തേ​ക്കാ​നു​ള്ള​ ​ആ​സൂ​ത്രി​ത​ ​ശ്ര​മ​മാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​പ​ണം​ ​വാ​ങ്ങി​യെ​ന്ന് ​ഉ​മാ​ ​തോ​മ​സി​നും​ ​പി.​ ​ജെ.​ ​കു​ര്യ​നും​ ​അ​റി​യാ​മെ​ങ്കി​ൽ​ ​അ​വ​രോ​ട് ​ചോ​ദി​ക്ക​ണം.​ ​നീ​ക്ക​ങ്ങ​ൾ​ക്ക് ​പി​ന്നി​ൽ​ ​ആ​ന്റോ​ ​ആ​ന്റ​ണി​യാ​ണ്.​ ​നി​യ​മ​ന​ട​പ​ടി​ക്ക് ​പോ​കാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​സ​മ​യ​മി​ല്ല.