മാദ്ധ്യമരംഗത്തെ അവതരണം പഠിക്കാൻ സൗജന്യ ക്യാമ്പ്

Thursday 11 April 2024 3:57 AM IST

തിരുവനന്തപുരം:ടെലിവിഷൻ,റേഡിയോ,സോഷ്യൽ മീഡിയ, സ്റ്റേജ് ഷോ രംഗത്തെ പ്രോഗ്രാം അവതരണത്തിന്റെയും പ്രോഗ്രാം മേക്കിംഗിന്റെയും നൂതനരീതികൾ സൗജന്യമായി പഠിപ്പിക്കുന്ന സമ്മർക്യാമ്പ് തിരുവനന്തപുരത്ത് മേയ് ആദ്യവാരം നടക്കും.ടെലിവിഷൻ പ്രോഗ്രാം പ്രൊമോഷൻ കൗൺസിലും കേരള സ്‌കൂൾ മീഡിയ ക്ലബ് ഫോറവും സൺ സ്റ്റാർ മീഡിയയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ഏഴാം ക്ലാസു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 50 പേർക്കാണ് അവസരം. mediasunstar@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് ഫോട്ടോ ഉൾപ്പെടെയുള്ള ബയോഡേറ്റ അയയ്ക്കണം.

Advertisement
Advertisement