യുവാവിനെ തട്ടിക്കൊണ്ട് പോയ മൂന്നുപേർ പിടിയിൽ

Friday 12 April 2024 12:51 AM IST

തലയോലപ്പറമ്പ് : മുൻ വൈര്യാഗത്തെ തുടർന്ന് യുവിനെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിടുകയും മർദ്ദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് ഇടവട്ടം വൈമ്പാനത്ത് വീട്ടിൽ വി.എസ് അഷൽ (21), ഇടവട്ടം മുന്നാരത്തോണിയിൽ എം.പി ജഗന്നാഥൻ (20), ഇടവട്ടം വാഴത്തറയിൽ മുഹമ്മദ് അൻസാരി (19) എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയത്. സിനിമാ തിയേറ്ററിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കഴിഞ്ഞ 5 ന് തലയോലപ്പറമ്പ് കിഴക്കെപ്പുറം സ്വദേശിയായ യുവാവിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ആശുപത്രിക്കവലയ്ക്ക് സമീപം വച്ച് ബൈക്ക് തടഞ്ഞുനിറുത്തി മർദ്ദിച്ച ശേഷം കടത്തിക്കൊണ്ടു പോകുകയായിരിന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വയനാട് വൈത്തിരിയിൽ നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement