മോഷണം : വീട്ടുജോലിക്കാരി അറസ്റ്റിൽ
Friday 12 April 2024 12:54 AM IST
ഗാന്ധിനഗർ : ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് പലപ്പോഴായി പത്ത് പവൻ സ്വർണഭരണങ്ങൾ മോഷ്ടിച്ച് പണയം വച്ച പെരുമ്പായിക്കാട് വായനശാല ഭാഗത്ത് അമ്പലത്തു മാലിയിൽ വീട്ടിൽ രാഗിണി (47) പിടിയിൽ. ചൂട്ടുവേലി ഭാഗത്തുള്ള അപ്പാർട്ട്‌മെന്റിലാണ് ഇവർ ജോലിയ്ക്ക് നിന്നിരുന്നത്. ആഭരണങ്ങൾ കാണാതാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ പരാതി നൽകിയത്. മോഷണ മുതൽ നാഗമ്പടത്തുള്ള പണമിടപാട് സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇവരെ റിമാൻഡ് ചെയ്തു.