റീൽസ് പ്രകാശനം  

Friday 12 April 2024 1:12 AM IST

ആലപ്പുഴ : ജില്ലയിലെ തിരഞ്ഞെടുപ്പ് ഔദ്യോഗിക പ്രചാരകരുടെ സന്ദേശങ്ങങ്ങൾ ഉൾക്കൊള്ളുന്ന റീൽസ് ജില്ലാ കളക്ടർ അലക്സ് വർഗീസ് പ്രകാശനം ചെയ്തു. ജില്ലാ വോട്ടർ ബോധവത്കരണ വിഭാഗത്തിന്റെ (സ്വീപ്) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഔദ്യോഗിക പ്രചാരകരായ ശ്രീകുമാരൻ തമ്പി, ഹോർമിസ് തരകൻ, നജീബ്, ജോയി സെബാസ്റ്റ്യൻ, എസ്. കണ്മണി എന്നിവരുടെ സന്ദേശങ്ങളാണ് റീൽസ് രൂപത്തിലാക്കി പ്രകാശനം ചെയ്തത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സ്വീപ് നോഡൽ ഓഫീസർ ഫിലിപ്പ് ജോസഫ്, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ജി.പി.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement