റെക്കാഡിട്ട് അസാം

Friday 12 April 2024 12:21 AM IST

ഗുവാഹത്തി: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടംപിടിച്ച് അസാമിലെ സ്വയംസഹായ സംഘങ്ങളിൽ അംഗങ്ങളായ 41 ലക്ഷം സ്ത്രീകൾ. നീതിപരവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ഒരേസമയം പ്രതിജ്ഞ ചൊല്ലിയാണ് റെക്കാഡിട്ടത്.

വോട്ടർമാരെ ആകർഷിക്കാൻ വിപുലമായ പദ്ധതികളാണ് സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്‌ടറൽ പാർട്ടിസിപ്പേഷനിലൂടെ (SVEEP) തിരഞ്ഞെടുപ്പ് കമ്മിഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അസാം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. അസാം സ്റ്റേറ്റ് റൂറൽ ലിവ്‌ലിഹുഡ്‌സ് മിഷൻ, അർബൻ ലിവ്‌ലിഹുഡ്‌സ് മിഷൻ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

Advertisement
Advertisement