സുനിൽ കുമാറിന്റെ ജയത്തിനായി സാംസ്കാരിക സംഗമം

Friday 12 April 2024 12:22 AM IST

തൃശൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിന്റെ വിജയം ഉറപ്പിക്കാൻ മുൻകാല കലാലയ സുഹൃത്തുക്കൾ കുടുംബ സമേതം ഒത്തുചേർന്നു. കലാലയ സൗഹൃദം സാംസ്‌കാരിക സംഗമം കവി കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. കേരളവർമ്മ, സെന്റ് തോമസ്, അലോഷ്യസ്, എസ്.എൻ നാട്ടിക, ഗുരുവായൂർ ശ്രീകൃഷ്ണ തുടങ്ങിയ കലാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് തേക്കിൻകാട് മൈതാനത്ത് സംഗമിച്ചത്.

വിദേശങ്ങളിൽ തൊഴിലെടുക്കുന്നവർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, അഭിഭാഷകർ, ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, തൊഴിലാളികൾ, യുവതീയുവാക്കൾ തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദം അണിനിരന്നു. സംഗീത നാടക അക്കാഡമി വൈസ് ചെയർപേഴ്‌സൺ പി.ആർ.പുഷ്പാവതിയുടെ ആസാദി ഗാനാലാപനത്തോടെയാണ് തുടക്കം കുറിച്ചത്. സാറാ ജോസഫ്, ആലങ്കോട് ലീലാകൃഷ്ണൻ, ടി.ഡി.രാമകൃഷ്ണൻ, മട്ടന്നൂർ ശങ്കരൻകുട്ടി, അശോകൻ ചരുവിൽ, വി.കെ.ശ്രീരാമൻ, പി.ടി.കുഞ്ഞുമുഹമ്മദ്, കരിവെള്ളൂർ മുരളി, സി.പി.അബൂബക്കർ, റഫീക്ക് അഹമ്മദ്, പ്രിയനന്ദനൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അഷ്ടമൂർത്തി, ബി.കെ.ഹരിനാരായണൻ, സി.രാവുണ്ണി, പി.എസ്.ഇക്ബാൽ, എൻ.ആർ.ഗ്രാമപ്രകാശ്, ആശാ ഉണ്ണിത്താൻ, ടി.ആർ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചൊല്ലി. വിപ്ലവ ഗായകൻ അലോഷിയുടെ സംഗീത വിരുന്നുമുണ്ടായി.

Advertisement
Advertisement