ഷറഫുദീനും അനുപമയും ഒരുമിക്കുന്ന പെറ്റ് ഡിക് റ്ററ്റീവ്

Saturday 13 April 2024 6:00 AM IST

ഷറഫുദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പെറ്റ് ഡിക്റ്ററ്റീവ് എന്ന ചിത്രം പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്നു. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് ഷറഫദീനും അനുപമ പരമേശ്വരനും. നായക വേഷത്തിൽ തിളങ്ങുന്ന ഷറഫുദീൻ ഇതാദ്യമായി നിർമ്മാതാവിന്റെ കുപ്പായം കൂടി അണിയുന്നു.ഏറെ കൗതുകം നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രത്തിന്
സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഷറഫുദീൻ നായകനായി അഭിനയിച്ച് മികച്ച വിജയം നേടിയ മധുര മനോഹര മോഹം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജയ് വിഷ്ണു.

ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന
ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്രം കുറിച്ച അഭിനവ് സുന്ദർ നായ്കാണ് എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റ്യൂ ഡിസൈനെർ - ഗായത്രി കിഷോർ, മേക്കപ്പ് - റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ.