സുവർണ ക്ഷേത്രത്തിൽ രമ്യ പാണ്ഡ്യൻ
അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളുമായി തമിഴ് നടി രമ്യ പാണ്ഡ്യൻ. അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ എന്റെ പ്രിയപ്പെട്ടവരുമായി സമാധാനത്തിന്റെ നിമിഷങ്ങൾ എന്ന കുറിപ്പിൽ കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ രമ്യ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. കുറച്ചു നാൾ മുൻപ് രമ്യ തനിച്ച് ഋഷികേശ് യാത്ര നടത്തിയിരുന്നു. ഡമ്മി പിസാസ് എന്ന ചിത്രത്തിലൂടെയാണ് രമ്യ പാണ്ഡ്യൻ അഭിനയരംഗത്തേക്ക് എത്തുന്നത്. അതിനുശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ബിഗ് ബോസ് തമിഴ് സീസൺ ഫോറിൽ മത്സരാർത്ഥയായ രമ്യ പാണ്ഡ്യൻ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നു. ഇതോടെ മലയാളികൾക്കും പരിചിതയാണ്. ഇടുമ്പൻകാരി എന്ന തമിഴ് ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമ്യ നിരവധി ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.