അരുൺ വൈഗയുടെ ചിത്രത്തിൽ രഞ്ജിത്ത് സജീവും സംഗീതയും
രഞ്ജിത്ത് സജീവ്, ജോണി ആന്റണി , സംഗീത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു.ഉപചാരപൂർവ്വം ഗുണ്ടജയൻ എന്ന ചിത്രത്തിനുശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രൻസ് , ഡോ. റോണി,മനോജ് കെ .യു, മുഹ്സിൻ, മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരാണ് മറ്റ് താരങ്ങൾ.മൈക്ക്,ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളത്തിന് പ്രിയങ്കരിയായ സംഗീത ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ശബരീഷ് വർമ്മ എഴുതിയ വരികൾക്ക്
രാജേഷ് മുരുകേശൻ സംഗീതം പകരുന്നു.എഡിറ്റർ-അരുൺ വൈഗ.
ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം. കൊച്ചിയിലും ചിത്രീകരണം ഉണ്ടാകും. പി .ആർ .ഒ എ .എസ് ദിനേശ്.