'ജന്മദിനാശംസകൾ പി " ഹൃദയ കുറിപ്പിൽ ചാക്കോച്ചൻ

Saturday 13 April 2024 6:00 AM IST

ഭാര്യ പ്രിയയുടെ ജന്മദിനത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ജന്മദിനാശംസകൾ പി. നിന്റെ ജീവിതത്തിൽ എല്ലാ നല്ല കാര്യങ്ങളിലും ഏറ്റവും മികച്ചത് സംഭവിക്കട്ടെ."

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കരുത്ത് നിനക്ക് ഉണ്ടാകട്ടെ. കടന്നുപോകുന്ന ഓരോ ദിവസവും നിന്റേതായ ഏറ്റവും മികച്ച പതിപ്പായി മാറട്ടെ... കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്. ഒരുമിച്ച് ചെയ്യാൻ ഒരുപാട് ഭ്രാന്തൻ കാര്യങ്ങൾ ഇനിയുമുണ്ട്. ഭാര്യ പ്രിയയ്‌ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ കുറിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹ വാർഷികം. അന്നും കുഞ്ചാക്കോ ബോബൻ ഹൃദയസ്‌പർശിയായ കുറിപ്പ് പങ്കുവച്ചിരുന്നു. ഏപ്രിൽ 16ന് മകൻ ഇസഹക്കിന്റെ ജന്മദിനം ആണ്.

Advertisement
Advertisement