ഐ.ഐ.ടി വിദ്യാർത്ഥി മരിച്ച നിലയിൽ

Saturday 13 April 2024 12:06 AM IST

ന്യൂഡൽഹി: ​ഗുവാഹത്തി ഐ.ഐ.ടി വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബീഹാർ സ്വ​ദേശിയായ 20കാരനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ ബിടെക് വിദ്യാർത്ഥിയായിരുന്നു.

ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നി​ഗമനം. അതേസമയം യുവാവ് റാഗിങ്ങിന് ഇരയായെന്നും കൊലപ്പെടുത്തിയതാണെന്നും​ കുടുംബം ആരോപിച്ചു.

യുവാവിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. മുറിയിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. എല്ലാ കോണുകളും അന്വേഷിക്കുകയാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ഐ.ഐ.ടി ഗുവാഹത്തി പ്രസ്താവനയിറക്കി.