ഏറാമലയിൽ ലഹരി മാഫിയ വിളയാട്ടം അതിരുവിടുന്നു

Sunday 14 April 2024 1:15 AM IST

വടകര: ഏറാമലയിൽ ലഹരി മാഫിയ വിളയാട്ടം തുടരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എട്ടോളം യുവാക്കളുടെ ജീവനുകളാണ് ലഹരി ഉപയോഗത്തിൽ പൊലിഞ്ഞത്. ഇതിൽ പലതും ദുരൂഹതയാൽ മരണപ്പെട്ടതായ പത്ര വാർത്തയിൽ ഒതുങ്ങുകയാണ് പതിവ്. ഇതിനിടയിൽ ലഹരി കൊണ്ടുള്ള സാധാരണ പൊല്ലാപ്പുകൾക്ക് പുറമെ ജീവൻ നഷ്ടപ്പെടുന്ന തന്റെ എണ്ണം പെരുകുന്നതോടെ നാട്ടുകാരിൽ നിന്നും നിയമപാലകരിൽ പഴിചാരുകയാണ് നാട്ടുകാരിൽ പലരും. ഒരോ ദുരൂഹമരണങ്ങളുടെയും കാരണം ലഹരിയാണെന്ന് അറയുന്ന കേസുകൾ പോലും അവഗണിക്കപ്പെട്ടതാണ് ഇത്തരം കൂട്ടമരണങ്ങൾക്ക് സാക്ഷിയാവേണ്ടി വരുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രണ്ടു പേരെ നെല്ലാച്ചേരിയിലെ ആൾ പാർപ്പില്ലാത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒരാളെ അവശനിലയിലും സമീപത്ത് സിറിഞ്ചുകളുമുണ്ടായിരുന്നു. മരിച്ച രണ്ടുപേർക്കെതിരെയും ഒന്നിലേറെ കേസുകൾ എടച്ചേരി സ്റ്റേഷനിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്നു കേസുകൾ പിടികൂടപ്പെടുമ്പോൾ നിയത്തിലെ പഴുതുകൾ ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുകയാണെന്നും കോടതിക്കുള്ളിൽ അവഹേളിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Advertisement
Advertisement