ആം ആദ്മി മേഖല പ്രതിഷേധ സമ്മേളനം

Sunday 14 April 2024 12:47 AM IST


തൃശൂർ : നോ വോട്ട് ടു ബി.ജെ.പി എന്ന ആം ആദ്മി പാർട്ടിയുടെ സന്ദേശ പ്രചരണത്തിന്റെ ഭാഗമായി മേഖലാ തല ഉദ്ഘാടനം തൃശൂരിൽ നടത്തുമെന്ന് ഭാരാവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെയും പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നതിനെതിരെയുമാണ് സമ്മേളനം. 15 ന് വൈകിട്ട്

മൂന്നിന് തൃശൂർ ഇ.എം.എസ്.സ്‌ക്വയറിൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും.
പി.ബാലചന്ദ്രൻ എം.എൽ.എ, ജോസ് വള്ളൂർ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് റാഫേൽ ടോണി, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജിതിൻ സദാനന്ദൻ, ജിജോ ജേക്കബ്ബ്, ഡോ.സി.എസ്.ഉണ്ണികൃഷ്ണൻ, സിന്ധു സന്തോഷ് എന്നിവർ പങ്കെടുക്കും.

Advertisement
Advertisement