ഏഴരഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
Tuesday 16 April 2024 7:22 PM IST
ആലുവ: ഏഴരഗ്രാം എം.ഡി.എം.എയുമായി മാറമ്പിള്ളി ചാലക്കൽ തോലാട്ട് വീട്ടിൽ സാദ്ദിഖ് അലി (32), തുരുത്ത് പാലവിളയിൽ മുഹമ്മദ് ഷഫീഖ് (26) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പൊലീസും ചേർന്ന് അറസ്റ്റുചെയ്തു.
ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച്ച രാത്രി ഒമ്പതോടെ അത്താണി ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കാറിലാണ് എം.ഡി.എം.എ കടത്തിയത്. നെടുമ്പാശേരി ഇൻസ്‌പെക്ടർ ടി.സി. മുരുകൻ, എസ്.ഐമാരായ എബി ജോർജ്, എസ്. ബിജു, രാജേഷ്‌കുമാർ, എ.എസ്.ഐ ഇഗ്‌നേഷ്യസ്, സീനിയർ സി.പി.ഒ സെബി, സി.പി.ഒമാരായ സജാസ്, ദീപക്ക് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.