അംബേദ്കർ ജന്മദിനാചരണം

Tuesday 16 April 2024 12:00 AM IST

പാറളം പഞ്ചായത്തിൽ നടന്ന ഡോ. ബി.ആർ. അംബേദ്ക്കറുടെ ജന്മദിനാചരണം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ് : ഡോ. ബി.ആർ. അംബേദ്കറുടെ 133-ാമത് ജന്മദിനാചരണം പാറളം പഞ്ചായത്തിൽ സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശിവപുരം, ആലുക്കൽകുന്ന്, മുള്ളക്കര ചെമ്മണ്ടത്താഴം, ചേനം സ്‌കൂൾ എന്നിവിടങ്ങളിൽ സി.സി. മുകുന്ദൻ എം.എൽ.എ സന്ദർശനം നടത്തി. പാറളം പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ്, പി.ബി. ഷാജൻ, പി.ടി. സണ്ണി, എസ്. ഷാബിർ, ജെയിംസ് പോൾ, പി.പി. ആന്റോ തുടങ്ങിയവർ പങ്കെടുത്തു.