മാധവും സെലിനും പ്രണയിനിയോയെന്ന് ആരാധകർ

Wednesday 17 April 2024 6:00 AM IST

സുരേഷ് ഗോപിയുടെ കുടുംബം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മൂത്ത മകൻ ഗോകുലും ഇളയ മകൻ മാധവും സോഷ്യൽ മീഡിയയുടെ ഇഷ്ടതാരങ്ങൾ തന്നെയാണ്. ഒരു പെൺകുട്ടിക്ക് ഒപ്പമുള്ള മാധവിന്റെ ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു. രണം സിനിമയിൽ അഭിനയിച്ച സെലിൻ ജോസഫിനൊപ്പമുള്ള ചിത്രമാണ് ഗോകുൽ പങ്കുവച്ചത്. ''എന്റെ പ്രിയപ്പെട്ട 'ഹോമി'യെ പരിചയപ്പെടുത്തുന്നു എന്ന കുറിപ്പോടെയാണ് ഗോകുലിന്റെ പോസ്റ്റ്. ചിത്രം പങ്കുവച്ചതിനു പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന സന്ദേഹത്തിലാണ് ആരാധകർ. നിരവധി കമന്റുകളാണ് നിറയുന്നത്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ജെ.എസ്.കെ. എന്ന ചിത്രത്തിൽ സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ചാണ് മാധവിന്റെ അരങ്ങേറ്രം. ജെ.എസ്.കെ റിലീസിന് ഒരുങ്ങുകയാണ്. കുമ്മാളിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാധവ്. തമിഴ് സംവിധായകൻ വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ്. സൂപ്പർ ഗുഡ് ഫിലിംസാണ് നിർമ്മാണം.