കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി

Wednesday 17 April 2024 1:02 AM IST

പാലക്കാട്: മാരായമംഗലം വളയംമൂച്ചി എന്ന സ്ഥലത്ത് അങ്ങേക്കര വീട്ടിൽ താമസിക്കുന്ന അബ്ദുൾ നാസ്സർ (31) എന്നയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിലാക്കി. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫ മുസലിയാർ, സബ്ബ് ഇൻസ്‌പെക്ടർ സുജിത്.ആർ.പി എന്നിവർ ചോന്നാണ് അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചത്.

ഒരു വർഷത്തക്ക് പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് കാലാവധി കഴിഞ്ഞതിനെ തുടർന്ന് 2024 വർഷത്തിൽ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വളയംമൂച്ചി സെന്ററിൽ വച്ച് ഉണ്ടായ ദേഹോപദ്രവക്കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.