ആശയ ഭിന്നതയിലും എൽ.ഡി.എഫ് എന്റെ കുടുംബം : രാഹുൽ ഗാന്ധി

Wednesday 17 April 2024 1:53 AM IST

മലപ്പുറം: ആശയത്തിന്റെ കാര്യത്തിൽ വിയോജിപ്പുണ്ടെങ്കിലും എൽ.ഡി.എഫ് പ്രവർത്തകരും തനിക്ക് കുടുംബാംഗങ്ങളാണെന്ന് രാഹുൽ ഗാന്ധി. നിലമ്പൂരിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ കേൾക്കാൻ വന്നവരിൽ യു.ഡി.എഫുകാർ മാത്രമല്ല എൽ.ഡി.എഫുകാരുമുണ്ടെന്ന് അറിയാം. രാഷ്ട്രീയ ചിന്തകളിൽ വ്യത്യാസമുണ്ട് എന്നതിനർത്ഥം നമ്മൾ തമ്മിൽ സ്‌നേഹിക്കാൻ പാടില്ലെന്നല്ല. വയനാട്ടിലെ എല്ലാ ജനങ്ങളും തനിക്ക് കുടുംബാംഗങ്ങളാണ്. എന്തുകൊണ്ടാണ് എൽ.ഡി.എഫിന്റെ ആശയത്തോട് യോജിക്കാത്തതെന്ന് സംസാരിക്കാൻ തയ്യാറാണ്. തനിക്കിപ്പോൾ ഒരു വീട് കൂടിയുണ്ടെന്ന് അമ്മയോട് പറയാറുണ്ട്. യാതൊരു വ്യത്യാസങ്ങളുമില്ലാതെ വയനാട്ടുകാർ തന്നെ കുടുംബാംഗത്തെപ്പോലെ കാണുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി. കൊവിഡ് സമയത്ത് വെന്റിലേറ്ററില്ലാതെ ആളുകൾ ശ്വാസം മുട്ടി മരിക്കുമ്പോൾ കൈ കൊട്ടാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ആശുപത്രികൾ വൈദ്യുതിയില്ലാതെ പ്രതിസന്ധിയിലായ സമയത്ത് മൊബൈലിൽ ലൈറ്റ് കത്തിക്കാനും പറഞ്ഞു. അപഹാസ്യമായ പ്രസ്താവനകൾ നടത്തിയപ്പോൾ മാദ്ധ്യമങ്ങൾ പറഞ്ഞത് പ്രധാനമന്ത്രി അസാമാന്യ കഴിവുള്ളയാളും ബുദ്ധിശാലിയുമാണെന്നാണ്. രാജ്യത്തെ ഒരു പൗരനാണ് കൈ കൊട്ടാൻ പറഞ്ഞിരുന്നതെങ്കിൽ അയാളെ ലാത്തി കൊണ്ടടിച്ച് ജയിലിലിട്ടേനെ. രാജ്യത്തെ ഭരണകൂടത്തിന്റെ അവസ്ഥയാണിത്. പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്നതിൽ ഒരു ധാരണയുമില്ല. ഒന്നിന് പിറകെ ഒന്നായി നാടകങ്ങൾ നടത്തുന്നു. ഇടയ്ക്ക് പുഴയിൽ ഇറങ്ങും, സമുദ്രത്തിൽ ഇറങ്ങും. അങ്ങനെ എന്തൊക്കെയോ ആണ് മോദി ചെയ്യുന്നത്. രാജ്യത്തിന്റെ അടിത്തറയായ ഭരണഘടനയെ തകർക്കാൻ പ്രധാനമന്ത്രിയും ആർ.എസ്.എസും ശ്രമിക്കുന്നു. രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സാമ്പത്തിക തകർച്ചയുമടക്കം ഒന്നും മാദ്ധ്യമങ്ങൾ കാണുന്നില്ല. മോദി എന്തു പറഞ്ഞാലും പുകഴ്ത്തുകയാണ് ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.

 ഇ​ല​ക്ട്ര​ൽ​ ​ബോ​ണ്ട് ​മോ​ദി​യു​ടെ കൊ​ള്ള​യ​ടി​ക്ക​ൽ​:​ ​രാ​ഹുൽ

കൊ​ടി​യ​ത്തൂ​ർ​:​ ​ഇ​ല​ക്ട്ര​ൽ​ ​ബോ​ണ്ടി​നെ​ ​'​കൊ​ള്ള​യ​ടി​ക്ക​ൽ​'​ ​എ​ന്ന് ​മ​ല​യാ​ള​ത്തി​ൽ​ ​പ​രി​ഹ​സി​ച്ച് ​രാ​ഹു​ൽ​ ​ഗാ​ന്ധി.
ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​കൊ​ള്ള​യാ​ണ് ​ഇ​ല​ക്ട്ര​ൽ​ബോ​ണ്ട്.​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​തെ​രു​വു​കൊ​ള്ള​ക്കാ​രെ​പ്പോ​ലെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ല​ക്ട്ര​ൽ​ ​ബോ​ണ്ടു​ക​ൾ​ ​വാ​ങ്ങി​പ്പി​ച്ച​ത്.
കൊ​ള്ള​യ​ടി​ക്ക​ലി​നെ​ ​മോ​ദി​ ​ഇ​ല​ക്ട്ര​ൽ​ ​ബോ​ണ്ട് ​എ​ന്നാ​ണ് ​പ​റ​യു​ന്ന​തെ​ന്ന് ​രാ​ഹു​ൽ​ ​പ​രി​ഹ​സി​ച്ചു.
വ​യ​നാ​ട് ​മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ട്ട​ ​കൊ​ടി​യ​ത്തൂ​രി​ൽ​ ​റോ​ഡ്ഷോ​യ്ക്കി​ടെ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ഇ​ല​ക്ട്ര​ൽ​ ​ബോ​ണ്ട് ​സം​ബ​ന്ധി​ച്ച് ​എ​ന്തെ​ങ്കി​ലും​ ​എ​ഴു​തി​യാ​ൽ​ ​സി.​ബി.​ഐ​യും​ ​ഇ.​ഡി​യും​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വീ​ടു​ക​ളി​ലെ​ത്തും.​ ​ഇ​താ​ണ് ​രാ​ജ്യ​ത്തെ​ ​ഇ​ന്ന​ത്തെ​ ​സാ​ഹ​ച​ര്യം.​ ​ബി.​ജെ.​പി​യും​ ​ആ​ർ.​എ​സ്.​എ​സും​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​ന​ശി​പ്പി​ക്കാ​നും​ ​മാ​റ്റി​യെ​ഴു​താ​നും​ ​ശ്ര​മി​ക്കു​ന്ന​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ശ്‌​നം.​ ​കോ​ൺ​ഗ്ര​സും​ ​ഇ​ന്ത്യ​ ​മു​ന്ന​ണി​യും​ ​ഭ​ര​ണ​ഘ​ട​ന​ ​സം​ര​ക്ഷി​ക്കാ​ൻ​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.​ ​അ​തി​സ​മ്പ​ന്ന​രു​ടെ​ ​കൈ​യി​ലെ​ ​വെ​റു​മൊ​രു​ ​പാ​വ​ ​മാ​ത്ര​മാ​ണ് ​മോ​ദി.
ഇ​ന്ത്യ​ ​മു​ന്ന​ണി​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ​ ​ദ​രി​ദ്ര​രു​ടെ​ ​പ​ട്ടി​ക​ ​ത​യാ​റാ​ക്കു​മെ​ന്നും​ ​അ​ത്ത​രം​ ​കു​ടും​ബ​ങ്ങ​ളി​ലെ​ ​സ്ത്രീ​ക​ളു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​വ​ർ​ഷ​ത്തി​ൽ​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​എ​ത്തി​ക്കു​മെ​ന്നും​ ​രാ​ഹു​ൽ​ ​പ​റ​ഞ്ഞു.​ ​യു​വ​ജ​ന​ങ്ങ​ൾ​ക്ക് ​തൊ​ഴി​ൽ​ ​പ​രി​ശീ​ല​നം​ ​അ​വ​കാ​ശ​മാ​ക്കും.​ ​അ​വ​ർ​ക്ക് ​സ്റ്റൈ​പ്പ​ന്റാ​യി​ ​വ​ർ​ഷം​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കു​മെ​ന്നും​ ​രാ​ഹു​ൽ​ ​വ്യ​ക്ത​മാ​ക്കി.

Advertisement
Advertisement