ബി.ജെ.പിയുടെ 12-ാം സ്ഥാനാർത്ഥി പട്ടിക

Wednesday 17 April 2024 12:26 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ സീറ്റിൽ അഭിജിത് ദാസ് ബോബി അടക്കം ഏഴ് സ്ഥാനാർത്ഥികളടങ്ങിയ 12-ാം പട്ടിക ബി.ജെ.പി പുറത്തുവിട്ടു. ഛത്രപതി ശിവാജി മഹാരാജാവിന്റെ പിൻഗാമി ഉദയൻരാജെ ഭോസാലെ മഹാരാഷ്ട്രയിലെ സത്താറയിൽ മത്സരിക്കും.

2009, 2014 തിരഞ്ഞെടുപ്പുകളിൽ ഡയമണ്ട് ഹാർബർ സീറ്റിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയോട് പരാജയപ്പെട്ടയാളാണ് അഭിജിത് ദാസ്. ഉത്തർപ്രദേശിലെ ഡിയോറിയയിൽ ശശാങ്ക് മണി ത്രിപാഠി, ഫിറോസാബാദിൽ താക്കൂർ വിശ്വദീപ് സിംഗ്, പഞ്ചാബിലെ ഹോഷിയാർപൂരിൽ സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ സോം പ്രകാശിന്റെ ഭാര്യ അനിത സോം പ്രകാശ്, ഖദൂർ സാഹിബിൽ മൻജീത് സിംഗ് മന്ന മിയാവിന്ദ്, ബട്ടിൻഡയിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ പരമ്പാൽ കൗർ സിദ്ധു എന്നിവരാണ് പട്ടികയിലെ മറ്റ് സ്ഥാനാർത്ഥികൾ.