ജമ്മു കാശ്‌മീരിൽ ബോട്ട് മറിഞ്ഞ് 6 മരണം

Wednesday 17 April 2024 12:17 AM IST

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ ആറ് മരണം. ആറ് പേരെ രക്ഷപ്പെടുത്തി. കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാവിലെ എട്ടിന് ഗണ്ട്ബാലിൽ നിന്ന് മറുകരയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ശക്തമായ ഒഴുക്കിനെത്തുടർന്ന് ബോട്ട് ഇരുമ്പു തൂണിൽ ഇടിക്കുകയും മറിയുകയുമായിരുന്നു. ഏഴ് കുട്ടികളടക്കം 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവർക്കു വേണ്ടി

എൻ.ഡി.ആർ.എഫ്, എസ്‌.ജി.ആർ.എഫ് സംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. രക്ഷപ്പെട്ടവർ ചികിത്സയിലാണ്. അപകടത്തിൽ

ജമ്മു കാശ്‌മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ദുഃഖം രേഖപ്പെടുത്തി.

ശനിയാഴ്‌ച മുതൽ കാശ്‌മീർ താഴ്‌‌വരയിൽ കനത്ത മഴയാണ്. ഝലം നദി കര കവിഞ്ഞൊഴുകിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്‌തി,​ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള തുടങ്ങി നിരവധി പേർ അനുശോജനം അറിയിച്ചു.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിനാൽ ജലനിരപ്പ് ഉയർന്നിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ജമ്മു ശ്രീനഗർ ദേശീയപാത അടക്കുകയും ചെയ്തിരുന്നു.

പ്രദേശത്ത് മൂന്ന് കിലോമീറ്റർ അകലെയാണ് ഇരു കരകളെയും ബന്ധിപ്പിക്കുന്ന പാലം ഉള്ളത്. വർഷങ്ങളായി പാലത്തിന്റെ നിർമ്മാണം നടക്കുകയാണ്.

Advertisement
Advertisement