കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി അപകടം, പത്ത് പേർക്ക് ദാരുണാന്ത്യം
Wednesday 17 April 2024 5:17 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ നദിയാഡിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി അപകടത്തിൽ പത്ത് മരണം. അഹമ്മദാബാദ് - വഡോദര എക്‌സ്‌പ്രസ് റോഡിലാണ് അപകടം. വഡോദരയിൽ നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയുടെ പിറകിലായി ഇടിച്ചുകയറ്റുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ കാറിലുണ്ടായിരുന്ന എട്ട് പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ രണ്ട് ആംബുലൻസുകളിലായാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.