തല തെറിച്ച കൈ ടൈറ്റിൽ പോസ്റ്റർ
Thursday 18 April 2024 6:00 AM IST
ഒരു മുറൈ വന്ത് പാർത്തായ, വിവാഹ ആവാഹനം എന്നീ ചിത്രങ്ങൾക്കു ശേഷം സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന തല തെറിച്ച കൈ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്. കാർമിക് സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകുന്നു. കഥ സംവിധായകന്റെയും തിരക്കഥ, സംഭാഷണം എന്നിവ നിതാരയും ഒരുക്കുന്നു. കെൻ സാം ഫിലിപ്പ് ആണ് സഹനിർമ്മാതാവ്. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രമോദ് ഗോപകുമാറാണ്. ആഗസ്റ്റ് അവസാനം ചിത്രീകരണം ആരംഭിക്കും. താരനിർണയം പൂർത്തിയായി വരുന്നു. സ്റ്റോറി ഐഡിയ : മനു പ്രദീപ് ആൻഡ് മുഹദ്, എഡിറ്റർ: അഖിൽ എ.ആർ, സംഗീതം: വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റതൈക്കൽ, പി.ആർ.ഒ: പി.ശിവപ്രസാദ് .