ഒന്നാം ഘട്ടം പ്രചാരണം കഴിഞ്ഞു, നാളെ ബൂത്തിലേക്ക്

Thursday 18 April 2024 4:09 AM IST

 ജനവിധി തേടുന്നത് 9 കേന്ദ്രമന്ത്രിമാർ

ന്യൂഡൽഹി: 19ന് ആദ്യഘട്ട വോട്ടെടുപ്പുള്ള തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക്. ഇവിടങ്ങളിലെ പരസ്യ പ്രചാരണത്തിന് ഇന്നലെ കൊടിയിറങ്ങി. 60 അംഗ അരുണാചൽ നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമുള്ള വോട്ടിംഗും നാളെയാണ്. പ്രചാരണത്തിന്റെ അവസാന ദിവസം യു.പിയിൽ 'ഇന്ത്യ' മുന്നണിക്കു കീഴിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും സംയുക്തമായി പ്രചാരണം നടത്തി.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി (നാഗ്‌പൂർ), ജിതേന്ദ്ര സിംഗ്(ഉധംപൂർ), സർബാനന്ദ സോണോവാൾ (ദിബ്രുഗഡ്), കിരൺ റിജിജു (അരുണാചൽ വെസ്റ്റ്), ഭൂപേന്ദ്ര യാദവ് (അൽവാർ), അർജുൻ റാം മേഘ്‌വാൾ(ബിക്കാനീർ), സഞ്ജീവ് ബല്യാൻ(മുസാഫർനഗർ), ഫഗ്ഗൻ സിംഗ് കുലസ്‌തെ(മഡ്‌ല), നിസിക് പ്രമാണിക്, ബി.ജെ.പിയുടെ ത്രിവേന്ദ്ര സിംഗ് റാവത്ത്(ഉത്തരാഖണ്ഡ്), അനിൽ ബലൂനി(പുരി-ഗഡ്‌വാൾ), ബിപ്ളവ് കുമാർ ദേവ് (ത്രിപുര വെസ്റ്റ്), കോൺഗ്രസിന്റെ നകുൽ നാഥ്(ചിന്ത്‌വാര), ഗൗരവ് ഗോഗോയ് (ജോർഹത്), രാഹുൽ കസ്വാൻ(ചുരു), സി.പി.എമ്മിന്റെ അമ്ര റാം (സിക്കർ), ഭീം ആർമിയുടെ ചന്ദ്രശേഖർ ആസാദ്(നാഗിൻ) തുടങ്ങിയ പ്രമുഖർ നാളെ ജനവിധി തേടും.